വെള്ളറട: കേരള വനിതാ കമ്മിഷനും കുട്ടമല കെ.ടി.രാജേന്ദ്രൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച സബ് ജില്ല സെമിനാർ നടന്നു. വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതിദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ മിനി മാത്യുവിനെയും വേൾഡ് ബുക്ക് ഓഫ് ജേതാവ് നീറ്റ്സ ജോയിസ് ജോയനെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, വാർഡ് മെമ്പർ മോഹൻദാസ് ലക്ഷമണൻ, സി.പി.ഹേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വനിത കമ്മിഷൻ റിസർച്ച് ഓഫീസർ അർച്ചന.എം.ആർ സെമിനാറിന് നേതൃത്വം നൽകി.