
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി അഞ്ചിന് നടത്താനിരുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് എട്ടിലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾ 5ന് രാവിലെ 10ന് മുമ്പ് https://forms.gle/T9eo4F6ZzFtwvSxD9 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എട്ടിനു രാവിലെ 10 ന് National Career Service Cetnre for SC/STs , Behind Govt. Music College, Thycaud, Trivandrum' എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113.
വർക്കല എസ്.എൻ
കോളേജിൽ ഗസ്റ്റ്
ലക്ചറർ ഒഴിവ്
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കൊല്ലം മേഖലാ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി യോഗ്യതയുള്ളവർ ജനുവരി 10നകം കോളേജ് മെയിലിൽ (sncvpr@gmail.com) അപേക്ഷിക്കണം.