
നെയ്യാറ്റിൻകര: ഇരുമ്പിൽ എൻഎസ്.എസ് കരയോഗത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തി ദിന ആഘോഷ പരിപാടികൾ നടന്നു. മന്നത്തിൻ്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. കരയോഗ ഭാരവാഹികളായ ഇരുമ്പിൽ ശ്രീകുമാർ, വി. വിനയചന്ദ്രൻ നായർ, വിജയകുമാർ, ആർ. രാജീവ്, എം. ശ്രീകുമാരൻ നായർ, വി. മുരളീധരൻ, എസ്.വി. സാജൻ, കെ. അപ്പു, കെ. വിശ്വനാഥൻ നായർ. ടി.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധിമിത്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഗാന്ധി സ്മൃതി ഇടത്തിൽ മന്നം ജയന്തി ആഘോഷിച്ചു.എൻ.എസ്.എസ് ടൗൺ കരയോഗം പ്രസിഡന്റ് അഡ്വ.കൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു.മണലൂർ ശിവപ്രസാദ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ വൈസ് ചെയർ പേഴ്സൺ പ്രിയ സുരേഷ്,കൗൺസിലർ മഞ്ചത്തല സുരേഷ്,ജയരാജ് തമ്പി,ആറാലുംമൂട് ജിനു,അമ്പലം രാജേഷ്,സുകുമാരൻ നായർ,ജയചന്ദ്രകുമാരൻ നായർ,ക്യാപിറ്റൽ വിജയൻ,നിലമേൽ വൈശാഖ്,ദാവൂദ് ഇബ്രാഹിം,പാലക്കടവ് മോഹനൻ എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി വിലാസം കരയോഗത്തിൽ നടന്ന മന്നം ജയന്തി ദിനാഘോഷത്തിൽ കമ്മറ്റി അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ആചാര്യന്റെ ഛായ ചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.