art-competition

ചിറയിൻകീഴ്: ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ജനുവരിയിലെ ഓർമ്മകൾ’ എന്ന പേരിൽ നടത്തുന്ന ‘പ്രേംനസീർ-ഭരത് ഗോപി സ്മൃതി സായാഹ്നം 2024’ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന, ക്വിസ് മത്സരം സി.സി.എഫ് പ്രസിഡന്റ് ഭാഗി അശോകൻ ഉദ്ഘാടനം ചെയ്തു. ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരികളായ മോനി ശാർക്കര, മനുമോൻ ആർ.പി, വി.ബേബി, എസ്.സുരേഷ്കുമാർ, സി.സി.എഫ് സെക്രട്ടറി രാജേഷ്.ബി.എസ്, ട്രഷറർ സുനിൽ.ജി, ജോയിന്റ് സെക്രട്ടറി സുനിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മനുശങ്കർ, അർജ്ജുൻ, രാജേഷ് കൃഷ്ണ, സന്തോഷ്, സംഘാടനാംഗങ്ങളായ ആർ.കെ. രാധാമണി, രാധാകൃഷ്ണൻ, ശ്രീറാം, വിഭാഷ്, മോനിഷ, ഹരിത എന്നിവർ പങ്കെടുത്തു. കെ.ജി. മുതൽ എച്ച്.എസ്.എസ് വരെയുളള കുട്ടികൾക്ക് ചിത്രരചനയും എൽ.പി. മുതൽ എച്ച്.എസ് വരെയുളള കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. രണ്ടു വിഭാഗത്തിലുമായി നൂറോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികൾക്കുളള സമ്മാനം 21ന് വൈകിട്ട് 5ന് ശാർക്കര യു.പി.എസിൽ വിതരണം ചെയ്യും.