
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ഒടുവിലത്തെ സന്യസ്ഥ ശിഷ്യനായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ ജയന്തിദിനം ശിവഗിരിയിൽ ആഘോഷിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും പ്രത്യേക നിർദ്ദേശപ്രകാരം ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ മഹാസമാധിയിൽ പ്രത്യേക പൂജയും പ്രാർത്ഥനയും സംഘടിപ്പിച്ചു. സ്വാമി സത്യാനന്ദതീർത്ഥരും സ്വാമി ദിവ്യാനന്ദഗിരിയും ശിവഗിരി മഠത്തിലെ മറ്റു സന്യാസിമാരും ബ്രഹ്മചാരികളും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുത്തു.