
കല്ലമ്പലം: 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കല്ലമ്പലം ജംഗ്ഷനിലൂടെ കടന്നുപോയ ആയിരക്കണക്കിന് പദയാത്രികർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെയും, പുല്ലൂർമുക്ക് എസ്.എൻ.ഡി.പി ശാഖയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.പദയാത്രികർക്ക് ശീതള പാനീയം വിതരണം ചെയ്തു. ജംഗ്ഷനിൽ കൊടിതോരണങ്ങൾ കെട്ടുകയും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബി. മുഹമ്മദ് റാഫി,എൻ.സുരേഷ് കുമാർ,നഹാസ്,ബൈജു,രാജേഷ്,ഫിറോസ്,ഫാസിൽ,സുരേഷ്, ശാഖാ പ്രസിഡന്റ് വി.രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.