hi

വെഞ്ഞാറമൂട്: സമീപത്തെ കടയിൽ നിന്ന് പറഞ്ഞ് വിട്ടതാണെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ നിന്ന് പണം തട്ടി. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലാണ് സംഭവം.തിങ്കളാഴ്ച ഉച്ചയോടെ കാറിൽ വന്ന യുവാവ് റോഡിൽ കാർ നിറുത്തി പമ്പ് മാനേജറുടെ റൂമിലെത്തി. പമ്പിന് സമീപം പ്രവർത്തിക്കുന്ന മമ്മൂസ് ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്ന് പറഞ്ഞ് വിട്ടതാണെന്നും അവിടെ ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നും ഇവിടെ വന്ന് പണം വാങ്ങാനും പറഞ്ഞായിരുന്നു തട്ടിപ്പ്.പമ്പിലെ സി.സി ടിവിയിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.രാത്രിയോടെ കട അടക്കുന്നതിനു മുൻപ് മാനേജർ കടയുടമയോട് പണം കൊടുത്തതായി വന്നു പറഞ്ഞപ്പോഴാണ് തട്ടിപ്പ് അറിയുന്നത്.സംഭവത്തിൽ പമ്പ് മാനേജർ പൊലീസിൽ പരാതി നൽകി.