
വർക്കല: ഗുരുദേവ ദർശനം കാലാതീതമായതുകൊണ്ടാണ് ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രതീകമാവുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വേങ്കോട് ശാഖയുടെ 22-ാമത് വാർഷികത്തോടനുബന്ധിച്ചു നടന്ന ഗുരുക്ഷേത്ര വാർഷിക സമ്മേളനവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായിരുന്നു.ശിവഗിരി യൂണിയന്റെ പ്രത്യേക പുരസ്‌കാരം യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് ഇന്ദ്രൻസിന് സമർപ്പിച്ചു. ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എമ്മിനെ ചടങ്ങിൽ ആദരിച്ചു. കലാമത്സര വിജയികൾക്കുള്ള സമ്മാനവിതരണം അഡ്വ.വി.ജോയ് എം.എൽ.എ നിർവഹിച്ചു.
മത്സരങ്ങളിൽ പങ്കെടുത്ത 102 വിദ്യാർത്ഥികൾക്ക് കേരള കൗമുദിയുടെ സാംസ്കാരിക പതിപ്പുകൾ സമ്മാനമായി നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശാഖാ പ്രസിഡന്റ് ജി.സത്യശീലൻ,സെക്രട്ടറി എസ്.എസ്.ജിഷ്ണു,വൈസ് പ്രസിഡന്റ് സനൽകുമാർ.ബി, ജയകുമാർ എന്നിവർ ചേർന്ന് അനുമോദിച്ചു. ശാഖാ മുൻ ഭാരവാഹികളായ എൻ.സി. സരസാംഗൻ, ആർ.സുഗന്ധി ടീച്ചർ എന്നിവരെ അജി.എസ്.ആർ.എം ആദരിച്ചു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം വി.ശശിധരൻ, ഇലകമൺ പഞ്ചായത്ത് മുൻപ്രസിഡന്റ് അഡ്വ.ബി.ഷാലി, ആഘോഷക്കമ്മിറ്റി ചെയർമാൻ വി.മണിലാൽ,പഞ്ചായത്ത് അംഗങ്ങളായ സരിത് കുമാർ,ശ്രീലത.ഡി, സുനിൽദത്ത് യൂണിയൻ പ്രതിനിധി രാജേന്ദ്രൻ,ശാഖ ,വനിത യൂണിയൻ പ്രസിഡന്റ് കവിത, സെക്രട്ടറി സീമ, വൈസ് പ്രസിഡന്റ് പ്രസന്ന,വനിത സംഘം പ്രസിഡന്റ് സരിത. എസ്,വനിത സംഘം സെക്രട്ടറി ബീന.വി.എസ്, സഞ്ജയൻ, സുന്ദരേശൻ, അംബിക, ജോണി, രാജൻ, മോഹനൻ,റാണിഗ്രീഷ്മം,സരളസത്യശീലൻ, ലില്ലി.എം, സരള.കെ.എസ്,ഷാനലാൽ തുടങ്ങിയവർ പങ്കെടുത്തു.