gopi

നെയ്യാറ്റിൻകര: കേരള സീനിയർ സിറ്റിസൺ ഫോറം (വയോജനവേദി) ജില്ലാസമ്മേളനം നടന്നു.സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ.ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു.വയോജനങ്ങളുടെ റെയിൽവേ യാത്രാ കൺസിഷൻ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കമ്മറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു.ഏറ്റവും നല്ല സാമൂഹ്യ സാഹിത്യ ചരിത്രരചനയ്ക്ക് പ്രൊഫ. തിരുപുറം സി.ഗോപിനാഥനും വിദ്യാഭ്യാസ പ്രവർത്തനത്തിന് വിശ്വഭാരതി വേലപ്പൻ നായർക്കും ആരോഗ്യസേവനത്തിന് നിംസ് എം.ഡി ഫൈസൽഖാനും ചെറുധാന്യ കൃഷി പ്രോത്സാഹനത്തിന് നെയ്യാറ്റിൻകര രാജകുമാറിനെയും കെൽപ്പാം ചെയർമാൻ സുരേഷ്‌കുമാർ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ.തിരുപുറം സി.ഗോപിനാഥൻ (ജില്ലാ പ്രസിഡന്റ്), നെയ്യാറ്റിൻകര രാജകുമാർ (ജില്ലാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.ഗോപാലദാസ്,കൊറ്റാമം ശോഭനദാസ്,പാലക്കടവ് വേണു,കുളത്തൂർ ഗാന്ധികുമാർ,കുളത്തൂർ കെ.എസ്.നായർ,കർഷകശ്രീ അവാർഡ് ജേതാവ് കെ.ജി.കൃഷ്ണൻകുട്ടിനായർ, വേലപ്പൻ,ബാബു,ചന്ദ്രനാഥ്‌,ജയകുമാർ,ശ്രീഹർഷൻ തുടങ്ങിയവർ പങ്കെടുത്തു.