തിരുവനന്തപുരം: മണ്ണിനെ സംരക്ഷിക്കുക എന്ന ഇഷ ഫൗണ്ടേഷൻ കാമ്പെയിന് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിൽനിന്നുള്ള 30 അംഗ സൈക്ലിംഗ് സംഘത്തിന്റെ റാലി തിരുവനന്തപുരത്ത് സമാപിക്കും.ഇന്ന് രാവിലെ ഒമ്പതിന് കവടിയാറിലെ വിവേകാനന്ദ പാർക്കിൽനിന്ന് തുടങ്ങി കിഴക്കേകോട്ട പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്താണ് റാലി സമാപിക്കുക.2023 ഡിസംബർ 20ന് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉഡ്ഗിറിൽനിന്നാണ് സംഘം യാത്ര പുറപ്പെട്ടത്.മൈസൂരു വഴി കേരളത്തിലെത്തിയ സംഘം വയനാട്,കോഴിക്കോട്, ഗുരുവായൂർ, കൊച്ചി എന്നിവിടങ്ങൾ വഴിയാണ് തിരുവനന്തപുരത്തെത്തിയത്.പ്രകൃതി സംരക്ഷണത്തിനായി സംഘം മുൻപ് സൈക്കിളിൽ നിരവധി തവണ പ്രചാരണം നടത്തിയിട്ടുണ്ട്.