
തിരുവനന്തപുരം: അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്റർ (എസ്.എൻ.എം.സി) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ശ്യാം ജി.ലാൽ (പ്രസിഡന്റ്), ഡോ. മുരളീ രാജൻ മാധവൻ(വൈസ് പ്രസിഡന്റ്),സതി സന്തോഷ് (സെക്രട്ടറി),മധുരം ശിവരാജൻ (ജോയിന്റ് സെക്രട്ടറി ),എ.വേണുഗോപാലൻ (ട്രഷറർ), സന്ദീപ് പണിക്കർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ജയരാജ് ജയദേവൻ,കേശവൻ ശിവരാജൻ നൻമ ജയൻ വക്കം,സജി വേലായുധൻ,ഷീബ സുമേഷ്,കാർത്ത്യായനി രാജേന്ദ്രൻ,അനൂപ് ഗോപി,മാസ്റ്റർ കാർത്തിക്ക് ജയരാജ്,രത്നമ്മ നാഥൻ .