വിതുര: പൊൻമുടിയിൽ തൂങ്ങിമരിച്ചനിലയിൽകാണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര മഞ്ചവിളാകം ഞാറയ്ക്കൽപുത്തൻവീട്ടിൽ സുരേഷ് (40) ആണ് മരിച്ചത്.ഇന്നലെ രാവിലെ പൊൻമുടി പതിനേഴാംവളവിന് സമീപം മരത്തിൽ ഒരാൾ തൂങ്ങിനിൽക്കുന്നതായി എസ്റ്റേറ്റ് തൊഴിലാളികൾ കണ്ടു.പൊൻമുടി പൊലീസ് പരിശോധനനടത്തിയെങ്കിലും മരിച്ചയാളെ തിരിച്ചറിയുവാൻ സാധിച്ചില്ല.തുടർന്ന് തൂങ്ങിനിൽക്കുന്ന ഫോട്ടോ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർചെയ്തു, അതിനിടെ, വാട്സ്ആപ്പിലൂടെ ബന്ധുക്കൾ തൂങ്ങിമരിച്ചത് സുരേഷ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.തിരുവനന്തപുരം റസിഡൻഷ്യൽ ടവർ ഹോട്ടലിലെ ജീവനക്കാരനാണ് ഭാര്യയും ഒരുമകളുമുണ്ട് ഇയാൾക്ക്.