
വഴുതക്കാട്:കെ. എസ്. ആർ. ടി. സി മുൻ സീനിയർ താരവും സന്തോഷ് ട്രോഫി കളിക്കാരനുമായിരുന്ന ബേക്കറി ജംഗ്ഷൻ ടി. സി 14/1393, ചന്ദ്ര കോട്ടേജിൽ എ .വി .ചന്ദ്രൻ (86) അന്തരിച്ചു.അടുത്തിടെ അന്തരിച്ച ബാലകൃഷ്ണൻ നായർക്കൊപ്പം കളിച്ചിരുന്നു. റൈറ്ര് വിംഗ് ബാക്കായിരുന്നു. ജി .വി രാജ , ചക്കോള ട്രോഫി അടക്കമുള്ള ഫുട്ബാൾ ടൂർണ്ണമെൻറുകളിൽ കളിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ പര്യടനം നടത്തിയ ടീമിൽ അംഗമായിരുന്നു. ഭാര്യ: പരേതയായ രാധ ടി. മക്കൾ : ഷാജി സി .ആർ, പരേതനായ ശരത് സി .ആർ. മരുമകൾ : കല ജി (ഇറിഗേഷൻ വകുപ്പ്). സഞ്ചയനം: ജനുവരി ആറ് രാവിലെ 8.30ന്.