narendramodi

തിരുവനന്തപുരം: 2023 ഏപ്രിലിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനായി സർക്കാർ അനുവദിച്ചത് 55ലക്ഷം രൂപ. 72,38,380 രൂപയാണ് ടൂറിസം ഡയറക്ടർ ആവശ്യപ്പെട്ടത്. ഏപ്രിൽ 24, 25 തീയതികളിലായിരുന്നു സന്ദർശനം.

ആദ്യ ഘട്ടമായി 30 ലക്ഷവും രണ്ടാം ഘട്ടമായി 25 ലക്ഷവും ടൂറിസം ഡയറക്ടർക്ക് അനുവദിച്ചതായാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. വി.വി.ഐ.പി സന്ദർശനങ്ങൾക്കുള്ള ചെലവിനായുള്ള അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.