p

തിരുവനന്തപുരം: മൃഗ സംരക്ഷണ വകുപ്പിന്റെ ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി

മുടങ്ങിയത് കാരണം ആശങ്കയിലായി ക്ഷീര കർഷകർ.പശുവിന് അസുഖം ഉണ്ടായാലോ ചത്താലോ ഒരു രൂപ പോലും ലഭിക്കാത്ത അവസ്ഥയാണ്. . ഇൻഷ്വറൻസ് പദ്ധതിക്കായി ബഡ്ജറ്റിൽ അനുവദിച്ച 6 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന് കൈമാറാത്തതാണ് കാരണം.

60, 000 വരെ പശുക്കൾക്ക് വർഷത്തിൽ ഇൻഷ്വറൻസ് നൽകിയിരുന്ന പദ്ധതിയിൽ ഇക്കൊല്ലം ഒരു പശുവിനെപ്പോലും ചേർക്കാൻ കഴിഞ്ഞിട്ടില്ല.ഇൻഷ്വറൻസ് പ്രീമിയം തുകയിലെ കർഷക വിഹിതം അടച്ചു രസീത് ഹാജരാക്കുന്ന മുറയ്ക്ക് മൃഗസംരക്ഷണ വകുപ്പ് വിഹിതം കൂടി ചേർത്താണ് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരുന്നത്. ഇതിനായി സർക്കാർ വിഹിതം എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു രീതി.

എന്നാൽ ഇക്കൊല്ലം പണം സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റാൻ ധനകാര്യ വകുപ്പ് അനുമതി നൽകിയില്ല. ഇൻഷ്വറൻസ് കമ്പനിയെ തിരഞ്ഞെടുത്തും പ്രീമിയം തുക നിശ്ചയിച്ചും ധനകാര്യ വകുപ്പിന് നൽകിയ പ്രൊപ്പോസൽ അംഗീകരിച്ചതുമില്ല.

ഇതുവരെ

നടന്നത്

മാർച്ച്‌ - ബഡ്ജറ്റിൽ 6 കോടി രൂപ ഇൻഷ്വറൻസ് പ്രീമിയത്തിനായി മാറ്റിവച്ചു
ഏപ്രിൽ- ഫണ്ട് അനുവദിച്ചു, മൃഗസംരക്ഷണ വകുപ്പിന് നൽകിയില്ല
മെയ് - ഇൻഷ്വറൻസ് കമ്പനിയെ മൃഗസംരക്ഷണ വകുപ്പ് തിരഞ്ഞെടുത്തു.
ജൂൺ - പ്രൊപ്പോസൽ ധനകാര്യ വകുപ്പിലേക്ക് സമർപ്പിച്ചു

ജനുവരിയായിട്ടും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പ് മറുപടി നൽകിയില്ല.


ഗോ സമൃദ്ധി

□ഇക്കൊല്ലത്തെ പ്രീമിയം -3 .9 %
□കർഷക വിഹിതം- 50 %
□എസ്.സി / എസ് .ടി -30 %


60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമുള്ള പുതിയ ഇൻഷ്വറൻസ് പദ്ധതിക്ക് രൂപം നൽകാൻ ആലോചിക്കുന്നു.

-ജെ.ചിഞ്ചു റാണി
മൃഗസംരക്ഷണ വകുപ്പ് മന്ത്രി