
കിളിമാനൂർ:കിളിമാനൂരിൽ വികസിത് ഭാരത് സങ്കല്പ യാത്ര സംഘടിപ്പിച്ചു.കിളിമാനൂർ ഐ.ഒ.ബി ശാഖയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ആർ.ആർ.വി സ്‌കൂളിന് സമീപത്തുള്ള രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച വികസിത് ഭാരത് സങ്കല്പ യാത്ര ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്‌ണനും,കിളിമാനൂർ ടൗൺ ഹാളിൽ എസ്.ബി.ഐ തട്ടത്തുമല ശാഖ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം വക്കം അജിത്തും ഉദ്ഘാടനം ചെയ്‌തു.വികസിത് ഭാരത് സങ്കല്പ യാത്ര കോ-ഓർഡിനേറ്റർ നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു.ഐ.ഒ.ബി കിളിമാനൂർ ശാഖ മാനേജർ ആർ.മഹേഷ്,എസ്.ബി.ഐ തട്ടത്തുമല ശാഖ മാനേജർ കെ.എസ് .ഗിനീഷ്,ബി.ജെ.പി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട്,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ബാബുരാജ്,പുഷ്കരൻ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.