കല്ലമ്പലം: പള്ളിക്കൽ ജംഗ്ഷനിൽ കിളിമാനൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം, സപ്തദിന ക്യാമ്പിന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റ‌ിക് മാലിന്യവും കാടും നീക്കം ചെയ്ത് പൂന്തോട്ടമൊരുക്കി പകൽക്കുറി ജി.എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് വിദ്യാർത്ഥികൾ. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.മനു,വാർഡ് അംഗം പി.രഘൂത്തമൻ,പ്രിൻസിപ്പൽ എം.സജി,ശുചിത്വമിഷൻ പ്രതിനിധി എസ്.ബിന്ദു,എൻ.എസ്‌.എസ് പ്രോഗ്രാം ഓഫിസർ കപിൽ രാജ്,വോളന്റിയർ ലീഡർമാരായ യു.പി.കാർത്തിക്,എസ്.രേഷ്‌മ തുടങ്ങിയവർ പങ്കെടുത്തു.