d

തിരുവനന്തപുരം; കരിക്കകം എസ് .എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പൊതുസമ്മേളനവും വനിതാ സമ്മേളനവും നടന്നു. എൻ.എസ് .എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത്കുമാർ ഉദ്‌ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ജെ. ശങ്കരദാസൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കാർത്തികേയൻ നായർ സമ്മാനദാനം നിർവഹിച്ചു. മുതിർന്ന മുൻ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. മേഖല കൺവീനർ കെ.ആർ.വിജയകുമാർ,യൂണിയൻ സെക്രട്ടറി വിജു വി.നായർ, കൗൺസിലർ ഡി.ജി.കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.കരയോഗം സെക്രട്ടറി എസ്. ശ്രീകുമാർ സ്വാഗതം പറഞ്ഞു.