kjm

നെയ്യാറ്റിൻകര: കാഞ്ഞിരംകുളം യുണൈറ്റഡ് (ക്രിസ്ത്യൻ ഫെലോഷിപ്പിന്‌റെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്മസ് പുതുവത്സരറാലിയും സമ്മേളനവും നടത്തി. നിത്യസഹായ മാതാ മലങ്കര ചർച്ച് ഗ്രൗണ്ടിൽ വച്ച് നടന്ന ഐക്യ ക്രിസ്‌മസ് പുതുവത്സര സമ്മേളനത്തിന് മുന്നോടിയായി സി.എസ്.ഐ നെല്ലിക്കാകുഴി സഭയിൽ നിന്ന് ആരംഭിച്ച ഘോഷയാ തിരുപുറം സെന്റ് (ഫ്രാൻസിസ് സേവ്യർ കാത്തലിക് ചർച്ച് വികാരി ഫാ.സെൽവരാജൻ ഉദ്ഘാടനം ചെയ്തു.കണ്ണമ്മൂല കെ.യു.ടി സെമിനാരി പ്രിൻസിപ്പൽ ഡോ.ഡേവിഡ് ജോയി അദ്ധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി ഐ.എസ്.ഡബ്ല്യു.ടി.ചീഫ് സെക്രട്ടറി കേണൽ ദാനിയേൽ ജെ. രാജ് ഉദ്ഘാടന സന്ദേശം നൽകി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ് സന്ദേശം ടോഫികൾ നൽകി ആദരിച്ചു.രക്ഷാധികാരി ഫാ. ക്രിസ്തു രാജ് മാത്യു, ജനറൽ സെക്രട്ടറി ജെ.ആർ.സ്റ്റാലിൻ,സി.എസ്.ഐ ഡിസ്‌ടിക്‌ട് ചെയർമാൻമാരായ കെ.പി.മോഹൻദാസ്,എം.വേദരാജ്,സുനിൽകുമാർ,പ്രോഗ്രാം കൺവീനർ ജോയി കെ.എസ്,ടി.ആർ.സത്യരാജ്,വൈ.കെ.മോഹൻദാസ്,ബി.വി.ജയകുമാർ,ഫാ. സെൽവരാജൻ,എൻ.മെശിഹാദാസ്, ആർ.ഫ്രാൻസിസ്,ബിനോയ്',മേജർ സാം കുട്ടി എന്നിവർ പങ്കെടുത്തു.