s

തിരുവനന്തപുരം; കാനറാബാങ്കിന്റെ നവീകരിച്ച ആര്യനാട് ശാഖയുടെ ഉദ്‌ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സർക്കിൾ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ് .കെ.എസ് അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, റീജണൽ ഹെഡ് ബിനി.വി.എസ് , ആര്യനാട് ബ്രാഞ്ച് മാനേജർ അബ്ദുൽ ഫത്താഹ്, സി.ഡി.എസ് ചെയർപേഴ്‌സൺ സുനിതകുമാരി എന്നിവർ സംസാരിച്ചു.ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലോൺ മേളയുടെ ഉദ്‌ഘാടനം സർക്കിൾ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ്.കെ.എസ് നിർവഹിച്ചു. ആര്യനാട് പഞ്ചായത്ത് സി.ഡി.എസിനെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ബാങ്ക് നൽകിയ ക്യു .ആർ കോഡ് സി.ഡി.എസ് ചെയർപേഴ്‌സൺ ഏറ്റുവാങ്ങി.പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളെയും ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടമാണിതെന്ന് ശാഖാ മാനേജർ അറിയിച്ചു.