തിരുവനന്തപുരം: പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ വായ്പാ കുടിശ്ശികയുള്ളവർക്കായുള്ള ഒറ്റത്തവണ തീർപ്പൽ കാമ്പയിൻ 31 വരെ നീട്ടിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കഴിഞ്ഞ നവംബർ ഒന്നിനാരംഭിച്ച കാമ്പയിൻ ഡിസംബർ 31 വരെയാണ് നിശ്ചയിച്ചിരുന്നത്. കാലാവധി നീട്ടണമെന്ന ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി. ഒറ്റത്തവണ തീർപ്പാക്കലിലൂടെ പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. സ്വർണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, ഓവർഡ്രാഫ്റ്റ് വായ്പ, ക്യാഷ് ക്രെഡിറ്റ് വായ്പ എന്നിവയൊഴികെ എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കും.