
വക്കം: നിലയ്ക്കാമുക്ക് ഗവൺമെന്റ് യു.പി.എസിൽ നടന്ന വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഐ.എമുമായി ചേർന്ന് രക്ഷിതം എന്ന പേരിൽ അടിയന്തര ചിക്തസാ സഹായ പരിശീലനവും ശുചിത്വ മിഷനുമായി സഹകരിച്ച് മാലിന്യയിടങ്ങൾ വൃത്തിയുള്ള പൂന്തോട്ടമാക്കുന്ന 'സ്നേഹ രാമം' പദ്ധതി നിലയ്ക്കാമുക്ക് മാർക്കറ്റിന് സമീപം ചെയ്തു. എക്സൈസ് വകുപ്പുമായി സഹകരിച്ച് ' രഹിത ലഹരി' എന്ന പ്രോജക്ടും വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് 'സമം ശ്രേഷ്ഠം' എന്ന പ്രോജക്ടും പാലിയം ഇന്ത്യയുമായി സഹകരിച്ച് 'വന്ദ്യം വയോജനവും ' ചെയ്തു. ക്യാമ്പിന്റെ ഭാഗമായി തെരുവ് നാടകവും വക്കം ബഡ്‌സ് റിഹാബിലേഷൻ സെന്റർ സന്ദർശനവും നടന്നു.