
തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഒഫ് ലൈഫ് സ്‌കിൽസ് എഡ്യുക്കേഷനും നാലാഞ്ചിറ മാർ തിയോഫിലസ് ട്രെയിനിങ് കോളേജും ചേർന്ന് ജീവിത നൈപുണി വിദ്യാഭ്യാസത്തിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.മുസ്തഫ, കോളേജ് പ്രിൻസിപ്പൽ ഡോ.ജോജു ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർ തിയോഫിലസ് കോളേജിൽ ഇന്ന് രാവിലെ 10ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം ശനിയാഴ്ച വൈകിട്ട് 3ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നിർവഹിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 300 പ്രതിനിധികൾ പങ്കെടുക്കും.