
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരംഭിച്ച പ്രാദേശിക പ്രതിഭാ കേന്ദ്രം ആരംഭിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഡി ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ.എസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ നവാസ് കെ പദ്ധതി വിശദീകരണവും നടത്തി. ക്ലസ്റ്റർ കോഓർഡിനേറ്റർമാരായ ദീപ ടി.എസ്, അഖില പി ദാസ്,സി.ഡി.എസ് ചെയർപേഴ്സൺ ശാന്തി മോൾ വി.എസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഹർഷകുമാർ ബി.എസ് സ്വാഗതവും സി.ആർ.സി കോഓർഡിനേറ്റർ പ്രീത നായർ എസ്.എ നന്ദിയും പറഞ്ഞു.