
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നയനാർ സ്മാരക ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി.സി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ. സൈജുരാജ് പ്രോജക്ട് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫ്ലോറൻസ് ജോൺസൺ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ ശ്രീരാമൻ, മെമ്പർമാരായ സരിതബിജു, സോഫിയ ജ്ഞാനദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ് സ്വാഗതവും ചെയർമാൻ സ്റ്റീഫൻ ലൂയിസ് നന്ദിയും പറഞ്ഞു. കില ഫാക്കൽറ്റി ഷൗക്കി പദ്ധതികളെ കുറിച്ച് ക്ലാസെടുത്തു.