ktr

കുറ്റിച്ചൽ: കോട്ടൂർ -കുറ്റിച്ചൽ റോഡിൽ എലിമലക്ക് സമീപത്തായി നിൽക്കുന്ന ഇലവ് മരം അപകടാവസ്ഥയിലായി. പി.ഡബ്ലിയു.ഡി റോഡുവക്കിലെ ഈ മരം ശക്തമായ കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും നിലം പൊത്താമെന്ന സ്ഥിതിയിലാണ്.പ്രദേശവാസികൾ നിരവധി തവണ അപകടമാവസ്ഥ ഗ്രാമപഞ്ചായത്തിനെയും പി.ഡബ്ലിയു.ഡി ഓഫീസിലും അറിയിച്ചിട്ടും നടപടിയുണ്ടായില്ല.ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കോട്ടൂർ റോഡ് വഴി പോകുന്നത്.എലിമലയിലെ സ്വകാര്യ ടീച്ചർ ട്രെയിനിംഗ് കോളേജിലെ നിരവധി വിദ്യാർത്ഥികളാണ് ദിനം പ്രതി ഇത്‌ വഴി യാത്ര ചെയുന്നത്.അടിയന്തിരമായി മരം മുറിച്ചുമാറ്റാൻ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.