arrest

പനമരം: വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പനമരത്തും പരിസരപ്രദേശങ്ങളിലായി പലരിൽ നിന്നായി സംഘം വൻ തുകയാണ് ഇവർ തട്ടിയെടുത്തത്. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച നൽകാമെന്ന് വാഗ്ദാനം നൽകുകയും ഇരുപതിനായിരം രൂപ വരെ കൈക്കലാക്കിയശേഷം മുങ്ങുകയാണ് സംഘത്തിന്റെ രീതി. സ്വകാര്യ ട്രസ്റ്റിന്റെ പേരിലാണ് പണപ്പിരിവ്. പനമരത്ത് മാത്രം എഴുപതോളംപേർക്ക് ഇത്തരത്തിൽ പണം നഷ്ടമായതായാണ് പരാതി.

കണിയാമ്പറ്റകോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിലും സംഘം സമാനമായ രീതിയിൽ പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. നിർധന കുടുംബങ്ങൾക്ക് താമസിക്കുന്ന പനമരം എടത്തം കുന്നിൽ മാത്രം അഞ്ചു കുടുംബങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. നിർധന കുടുംബങ്ങളെനേരിൽ സന്ദർശിക്കുകയും സൗജന്യമായി വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയുമാണ് സംഘം ആദ്യം ചെയ്യുന്നത്.

രജിസ്‌ട്രേഷൻ ഇനത്തിൽ 18000 രൂപ വീതയാണ് ആദ്യം പിരിച്ചെടുക്കുന്നത്. പിന്നീട് 38,000 രൂപയും പലരിൽ നിന്നുമായി തിരിച്ചെടുത്തു. പണം നൽകി ഒരു വർഷമായിട്ടും വീട് നിർമ്മാണം ആരംഭിക്കാതായതോടെയാണ് പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയത്