keltron

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് ഒഡീഷയിൽ നിന്ന് 164 കോടിയുടെ ഓർഡർ. 6974 സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളൊരുക്കുന്നതിനുള്ള ഓർഡറാണ് ഒറീസ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഒ.സി.എ.സി) നിന്ന് ലഭിച്ചത്. സ്ഥാപനത്തിന്റെ 50-ാം വാർഷികാഘോഷ വേളയിലാണ് നേട്ടമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സ്മാർട്ട് ക്ലാസ് റൂമുകളുടെ കമ്മിഷനിംഗ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്‌വെയറുൾപ്പെടെയുള്ള മൂന്നുവർഷത്തേക്കുള്ള മെയിന്റനൻസ് സേവനങ്ങളും കെൽട്രോൺ നൽകും. 2016 മുതൽ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 45,000 സ്‌മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയുടെ കരാർ കെൽട്രോണിന് ലഭിച്ചത്.