വർക്കല: യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ 8ന് വൈകിട്ട് 3ന് വർക്കല മൈതാനം മുൻസിപ്പൽ പാർക്കിൽ നടക്കുന്ന കുറ്റ വിചാരണ സദസ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കുറ്റവിചാരണ സദസെന്ന് ജനറൽ കൺവീനർ അഡ്വ.എസ്.കൃഷ്ണകുമാർ പറഞ്ഞു.യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.പി.കെ.വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,അടൂർ പ്രകാശ് എം.പി, വർക്കല കഹാർ,മുസ്ലിം ലീഗ് നേതാവ് ബീമാപ്പള്ളി റഷീദ്,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,ബി.ആർ.എം.ഷെഫീർ,യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ,ബ്ലോക്ക് പ്രസിഡന്റുമാരായ എം.എൻ.റോയ്,എസ്.അനീഷ് തുടങ്ങിയവർ പങ്കെടുക്കും.