തിരുവനന്തപുരം : പട്ടികവർഗമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ വനിതാകമ്മിഷൻ സംഘടിപ്പിക്കുന്ന മേഖലാ ക്യാമ്പ് ആറ്,ഏഴ് തീയതികളിൽ കുറ്റിച്ചലിൽ നടക്കും. ആറിന് രാവിലെ 9ന് മേഖലയിലെ വീടുകൾ കമ്മിഷൻ സന്ദർശിക്കും. ഉച്ചയ്ക്ക് 2ന് മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന യോഗത്തിൽ മേഖലയിലെ വികസന,ക്ഷേമപദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും. യോഗം കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷനംഗം അഡ്വ.ഇന്ദിരാരവീന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. 7ന് രാവിലെ 10ന് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാറിൽ കമ്മിഷനംഗം വി.ആർ. മഹിളാമണി അദ്ധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ മുഖ്യാതിഥിയാകും. പട്ടികവർഗമേഖലയിലെ പദ്ധതികളും പോളിസികളും എന്ന വിഷയം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ട് എസ്.ഷിനു അവതരിപ്പിക്കും. ലഹരിയുടെ കാണാക്കയങ്ങൾ എന്ന വിഷയം ആര്യനാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.എസ്. രജീഷ് അവതരിപ്പിക്കും.