വെഞ്ഞാറമൂട്: ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് മോഷണം.സി.സി ടിവിയടക്കം മോഷണം പോയി.വെഞ്ഞാറമൂട് കീഴായിക്കോണം ആയിരവില്ലി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെ പൂജാരിയെത്തുമ്പോൾ ക്ഷേത്രത്തിന്റെ പുറക് വശത്തെ ഗേറ്റിലെ പൂട്ട് തകർത്ത നിലയിലായിരുന്നു.ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന സി.സി ടിവി മോണിറ്റർ,ഹാർഡ് ഡിസ്ക്,34 വെങ്കല വിളക്കുകൾ,ഒരു വെങ്കല വാർപ്പ്,3 തൂക്കുവിളക്കുകൾ,പൂജാ തട്ടം,നിവേദ്യ പാത്രം എന്നിവ നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.