rames-chennithala

വർക്കല: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ്‌ ഇടവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇടവ മണ്ഡലം പ്രസിഡന്റ് ജെസീഫ് അദ്ധ്യക്ഷത വഹിച്ചു.പൊതുപ്രവർത്തനരംഗത്തു 50 വർഷങ്ങൾ പിന്നിട്ട മുൻ ഇടവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.ജനാർദ്ദനനെയും കേരള യൂണിവേഴ്സിറ്റി കമ്പ്യൂട്ടേഷണൽ ബയോളജി ഒഫ് ബയോ ഇൻഫോമാറ്റിക്‌സിൽ ഡോക്ട്രേറ്റ് നേടിയ എ.ഷാനിദയെയും കേരള യൂണിവേഴ്സിറ്റി എം.സി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റഹ്മയെയും മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും ആദരിച്ചു.വർക്കല കഹാർ,ബി.ആർ.എം ഷെഫീർ, പി.എം.ബഷീർ,പി.വിജയൻ,കെ.ഷിബു,ധനപാലൻ,മുണ്ടക്കൽ ശശി,സജീന,പുത് ലി ഭായ്,എ.ജെ.ജിഹാദ്,അഫ്സൽ മടവൂർ,ടിനുപ്രേം,അജാസ് പള്ളിക്കൽ,പുത്തൂരം നിസാം,അൽത്താഫ്,അഡ്വ.അസീം ഹുസൈൻ,ഗോപകുമാർ, സംഗീത മോഹൻ,എം.ആർ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.