തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്തുക,എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിദ്ധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. വെൽഫയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അദ്ധ്യക്ഷത വഹിച്ചു. ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സർവകലാശാലയിലെ കെ.ആർ.നാരായണൻ സെന്റർ ഫോർ ദളിത് ആൻഡ‌് മൈനോറിറ്റി സ്റ്റഡീസ് ഫാക്കൽറ്റി ഡോ.അരവിന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ,വണികവശ്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ,എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,കെ.കെ. ബാബുരാജ്, കെ. അംബുജാക്ഷൻ, ഡോ.എസ്.ശാരങ്ധരൻ, ഒ.പി.രവീന്ദ്രൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ.രഘു, ഗ്രോ വാസു, മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്, കെ.പി.എം.എസ് സെക്രട്ടേറിയറ്റംഗം ബൈജു കലാശാല, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.ഹരിഹരൻ,ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ പി.നസീർ, സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീകുമാർ, ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ ഷെഫ്‌രിൻ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് അഷ്‌രഫ് കല്ലറ തുടങ്ങിയവർ സംസാരിച്ചു.