
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ നിന്നായിരിക്കും. നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനൽ രണ്ടിൽ നിന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ബംഗളൂരു, ചെന്നൈ, കണ്ണൂർ സർവീസ് നടത്തുന്നത്. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിലേതുപോലെ തുടരും.