തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികളുള്ള എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ നാളെ വരെ സമയം നീട്ടി. കാറ്റഗറി നമ്പർ 494 / 2023 മുതൽ 519 /2023 വരെയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചു. വിമൻ എക്സൈസ് ഓഫീസർ, അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 22 കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിന് ഇന്നലെയാണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. നാളെ രാത്രി 12 വരെ അപേക്ഷിക്കാം.