1

തിരുവനന്തപുരം: വൺ ഇന്ത്യ, വൺ രജിസ്‌ട്രേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന പരിഷ്‌ക്കാരം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കേരള സംസ്ഥാന ഡോക്യുമെന്റ്‌സ് വർക്കേഴ്‌സ് യൂണിയൻ. പരമ്പരാഗതമായി രജിസ്‌ട്രേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് യൂണിയൻ നിവേദനം നൽകി.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ, വർക്കിഗ് പ്രസിഡന്റ് കരകുളം ബാബു, ട്രഷറർ തിരുവല്ലം മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പട്ടം ശ്രീകുമാർ, ശ്രീകാര്യം നവാസ്, വട്ടിയൂർക്കാവ് വിജയൻ എന്നിവർ പങ്കെടുത്തു.