
നെടുമങ്ങാട് :സർക്കാർ ചെലവിൽ രാഷ്ട്രീയം വളർത്താൻ നടത്തിയ പരിപാടിയായിരുന്നു നവകേരള സദസെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.യു.ഡി.എഫ് നെടുമങ്ങാട് നിയോജകമണ്ഡലം കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം. പി, ഡി. സി. സി പ്രസിഡന്റ് പാലോട് രവി,യു.ഡി.എഫ് ജില്ല ചെയർമാൻ വേണുഗോപാൽ,കരകുളം കൃഷ്ണപിള്ള,ബീമാപള്ളി റഷീദ്,ഇസ്മായിൽ വയനാട്,കെ.ജി.ശ്രീകുമാർ, കണിയാപുരം ഹലിം,രമണി.പി.നായർ,തേക്കട അനിൽ,ടി.അർജുനൻ,അഡ്വ.അൽത്താഫ് എന്നിവർ സംസാരിച്ചു.