
തിരുവനന്തപുരം: ജില്ലാ ജുഡീഷറിയിലെ ജുഡീഷൽ ഓഫീസർമാരുടെ ഉപയോഗത്തിന് 12 കാറുകൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി. പുനലൂർ, തളിപ്പറമ്പ്, കാസർകോട്, തൃശൂർ എം.എ.സി.ടി ജഡ്ജിമാർക്കും കാസർകോട്, മഞ്ചേരി, കൽപ്പറ്റ, കൊല്ലം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിമാർക്കും ആലപ്പുഴ, തൊടുപുഴ, തിരൂർ, ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിമാർക്കും ഉപയോഗത്തിനാണിത്.
കിൻഫ്രയുടെ 30 ഏക്കർ
പൊതു ആവശ്യത്തിന്
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പില്‍ സ്പെഷ്യൽ കമ്മിഷണറുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് എബ്രഹാം റെൻ എസിനെ നിയമിക്കും.തൃശ്ശൂർ അയ്യന്തോൾ വില്ലേജിൽ പുഴക്കൽ പാടത്ത് കിൻഫ്രയ്ക്ക് അനുവദിച്ച 30 ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനം നടത്താൻ അനുവദിച്ചു. പൊതു ആവശ്യത്തിനാണിത്. തരംമാറ്റുന്ന ഭൂമിയുടെ 10 ശതമാനം ജല സംരക്ഷണത്തിനായി മാറ്റണം. പരിസ്ഥിതി സൗഹൃദ നിർമ്മാണമായിരിക്കണം. സമീപത്തെ കൃഷിയെയും ആവാസ വ്യവസ്ഥയെയും ബാധിക്കരുത്. സമീപ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാത്തതരത്തിലായിരിക്കണം തരംമാറ്റം.