
ചിറയിൻകീഴ്: സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ നാടിന്റെ പുരോഗതിക്ക് ഉതകുന്നവയാണെന്നും കാലഘട്ടത്തിനനുസരിച്ചുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുന്ന തരത്തിൽ സഹകരണ മേഖലയിൽ സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവന്നുകഴിഞ്ഞെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടർ,എ.ടി.എം കാർഡ് വിതരണം,ബാങ്ക് എക്സ്റ്റൻഷൻ ബിൽഡിംഗ്,കോൺഫറൻസ് ഹാൾ,സഹകരണ മാർജിൻ ഫ്രീ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ, എക്കോ ഷോപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, ഡോക്യുമെന്ററി പ്രകാശനം, മുൻ ഭരണസമിതി അംഗങ്ങളെയും മുൻ സെക്രട്ടറിമാരെയും ആദരിക്കൽ എന്നിവ ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്,കുടുംബശ്രീകൾക്ക് ഇൻസെന്റീവ് വിതരണം ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ.നിസാമുദ്ദീൻ എന്നിവർ നിർവഹിച്ചു. സെക്രട്ടറി ഇൻചാർജ് വി.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.യു.സലിംഷാ സ്വാഗതം പറഞ്ഞു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,വൈസ് പ്രസിഡന്റ് ആർ.സരിത,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്.ബി.ഇടമന, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ ജി.വ്യാസൻ,സി.രവീന്ദ്രൻ,ഡി.ഹരീഷ് ദാസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ,കെ.സി.ഇ.യു സംസ്ഥാന ട്രഷറർ പി.എസ്.ജയചന്ദ്രൻ,കിഴുവിലം എസ്.സി.ബി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഷിബു.എസ്,അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് പുഷ്പകുമാരി.എൻ,യൂണിറ്റ് ഇൻസ്‌പെക്ടർ ഷിജി ശ്രീധർ സി.എസ്,സ്‌പെഷ്യൽ ഗ്രേഡ് ഓഡിറ്റർ ഹേലി.ബി.എസ്,സ്‌പെഷ്യൽ സെയിൽസ് ഓഫീസർ ആതിര എസ്.കുറുപ്പ് എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് മിനി വ്യവസായ യൂണിറ്റ് ശിലാസ്ഥാപനം,മൈ ബാങ്ക് ആപ്ലിക്കേഷൻ ഉദ്ഘാടനം,ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം,എക്കോ ഷോപ്പ് ഉദ്ഘാടനം,നെപ്ട്യൂൺ ആപ്ലിക്കേഷൻ ഉദ്ഘാടനം എന്നിവയും നടന്നു.