kims

തിരുവനന്തപുരം: വെൽനെസ് സ്‌ക്രീനിംഗ്,ലൈഫ് സ്റ്റൈൽ കൗൺസലിംഗ്,ജനിതക പരിശോധനയും കൗൺസലിംഗും തുടങ്ങിയ സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കാൻ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓ മൈ ജീനുമായി കൈകോർത്ത് കിംസ്‌ ഹെൽത്ത്. കിംസ്‌ ഹെൽത്തിൽ നടന്ന ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള,ഓ മൈ ജീൻ ചെയർമാൻ ഡോ.എം.അയ്യപ്പൻ എന്നിവർ ചേർന്നാണ് '' ജനിതക ആരോഗ്യം ഭാവിയെ മുൻനിറുത്തിയുള്ള ആരോഗ്യ സംരക്ഷണം'' എന്ന പദ്ധതി അവതരിപ്പിച്ചത്.

സ്‌തനങ്ങൾ,അണ്ഡാശയം,പ്രോസ്‌ട്രേറ്റ്,വൻകുടൽ,ഗർഭാശയം എന്നിവയിലുണ്ടാകുന്ന കാൻസറുകളുടെ സാദ്ധ്യത പരിശോധിക്കുന്ന ഒ.എം.ജി കാൻ ഉൾപ്പെടെയുള്ള ചികിത്സകൾ ഇതിലുൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ അറിവുകളും നൂതനമായ ചികിത്സാരീതികളും അടിസ്ഥാനമാക്കിയുള്ള സേവനം പ്രദാനം ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ.എം.ഐ.സഹദുള്ള പറഞ്ഞു.