
പാറശാല: സോഷ്യൽ മീഡിയയിലൂടെ പാട്ട് വൈറലായ ധനുവച്ചപുരം സ്വദേശിയും ഓട്ടോത്തൊഴിലാളിയുമായ സതീഷിനെയും, സ്ത്രീയുടെയും പുരുഷന്റെയും ശബ്ദങ്ങളിൽ പാട്ടുപാടി പ്രശസ്തനായ ധനുവച്ചപുരം സ്വദേശി സജിനയും കൊല്ലയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.അനില,പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ് റാണി,എം.മഹേഷ്, കൊല്ലയിൽ പൗരാവലി അംഗങ്ങളായ അനീഷ്, ശ്രീകുമാരൻ നായർ,തങ്കച്ചൻ,സുഭാഷ്,സതീഷ്,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുന്നത്തുകാലിലെ കൂട്ടുകാരടെ കൂട്ടം എന്ന ക്ലബ് സംഘടിപ്പിച്ച കലാപരിപാടിക്കിടെ ഒരു പാട്ടുപാടാൻ അവസരം ചോദിച്ചെത്തിയതിലൂടെ പാടിയ പാട്ടുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായതിനെ തുടർന്നാണ് സതീശനും വൈറലായത്.