
ആറ്റിങ്ങൽ: വൈദ്യുതി കുടിശ്ശികയെത്തുടർന്ന് കെ.എസ്.ഇ.ബി ആറ്റിങ്ങൽ നഗരസഭ ബസ് സ്റ്റാൻഡിന്റെ ഫ്യൂസ് ഊരി. സംഭവം അറിഞ്ഞെത്തിയ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരിയുടെ ഇടപെടലിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ സ്റ്റാൻഡിലെത്തിയ വിദ്യാർത്ഥികളും സ്ത്രീകളും ഇരുട്ടിൽ ബുദ്ധിമുട്ടി. നഗരസഭ തയാറാക്കിയ ചെക്ക് കൈമാറുന്നതിൽ വന്ന ജീവനക്കാരുടെ വീഴ്ചയാണ് ഇതിന് കാരണമായത്.