
തിരുവനന്തപുരം: നാലുവർഷം കൊണ്ട് ബിരുദത്തിനൊപ്പം ബി.എഡും നേടാവുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാം കേരളത്തിലും വരുന്നു. പാഠ്യപദ്ധതി തയ്യാറാക്കാൻ സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി മുൻ പ്രോ വി.സി ഡോ. മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചു. കാസർകോട് കേന്ദ്ര സർവകലാശാലയിലും കോഴിക്കോട് എൻ.ഐ.ടിയിലും നിലവിൽ നാലുവർഷ ബിരുദ- ബി.എഡ് കോഴ്സുണ്ട്. നിലവിലെ ടീച്ചർ ട്രെയിനിംഗ് കോളേജുകൾ 2030ൽ നാലുവർഷ രീതിയിലേക്ക് മാറണമെന്നാണ് കേന്ദ്രനിർദ്ദേശം.