ku

എം.എഡ് പ്രവേശനം

അഫിലിയേ​റ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള എം.എഡ് സീറ്റുകളിലേക്ക് 6ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രജിസ്‌ട്രേഷൻ

വിദൂരവിദ്യാഭ്യാസം വഴി നടത്തിയ ബി.എൽ.ഐ.എസ്‌സി. (ആന്വൽ - 2008 2016 അഡ്മിഷൻ) പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 16 വരെയും നീട്ടി.

തീയതി നീട്ടി

കേരളപഠനവിഭാഗം പുതുശ്ശേരി സ്മാരക സെമിനാറുമായി ബന്ധപ്പെട്ട് നൽകുന്ന കവിതാപുരസ്‌കാരത്തിനും ഭാഷാപുരസ്‌കാരത്തിനും രചനകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി 31 വരെ നീട്ടി.