തിരുവനന്തപുരം: പാഴ്സൽ ഷോപ്പിലെ ഡ്രൈവറെ സ്ഥാപനത്തിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഗതി കണ്ണേറ്റുമുക്ക് ജി.പി.എൻ 42ൽ രാജേഷ് (42)ആണ് മരിച്ചത്. വലിയശാലയിലെ ഡെയ്ലി എക്സ്‌പ്രസ് പാഴ്സൽ ഷോപ്പിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 8.30ന് കടതുറക്കാൻ എത്തിയവരാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വ രാത്രി 9.30ഓടെ സ്ഥാപനത്തിൽ എത്തിയ രാജേഷ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രഥാമിക നിഗമനം. തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.