പാറശാല: ധനുവച്ചപുരം റെയിവേ സ്റ്റേഷനു സമീപം സ്റ്റാർ ഫിഷ് ഫാം ഉടമ എസ്.ജെ. നിവാസിൽ (കൊറ്റാമം) എം.സ്റ്റീഫൻസൺ (68) നിര്യാതനായി.

2021ൽകൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മികച്ച മാതൃക കർഷകനുള്ള പുരസ്കാരം നേടിയിരുന്നു. ശുദ്ധജല മത്സ്യ കൃഷിയിൽ നൂറുമേനി വിജയം കൈവരിച്ച വ്യക്തിയാണ് ഇദ്ദേഹം.

ഭാര്യ: ജയലത.എസ് (റിട്ട. ഹെഡ്മിസ്ട്രസ്) മക്കൾ: സോജി.എസ്.ജെ (കെ.എസ്.എഫ്.ഇ കൊടകര, തൃശൂർ), സോളി. എസ്.ജെ, സോനു. എസ്.ജെ. മരുമക്കൾ: ലിജിൻ.എസ്. (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രം, നെടുമ്പാശ്ശേരി), അലക്സ് മോഹൻ. എസ് (സിവിൽ പൊലീസ് ഓഫീസർ, പി.ടി.സി, തിരുവനന്തപുരം)
പ്രാർത്ഥന: ജനുവരി 6 ശനിയാഴ്ച രാവിലെ 8 ന്.