
പേരൂർക്കട: വിദേശമദ്യവുമായി ഒരാളെ മണ്ണന്തല പൊലീസ് പിടികൂടി. മരുതൂർ മുക്കോലയ്ക്കൽ നെല്ലിമൂട് ലെയിൻ മീനംകാണിവിള വീട്ടിൽ വിജയനാണ് (60) പിടിയിലായത്. കഴിഞ്ഞദിവസം രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് ഒരു ലിറ്ററിലേറെ വരുന്ന വിദേശമദ്യം പിടിച്ചെടുത്തത്. മണ്ണന്തല സി.ഐ ബൈജു,എസ്.ഐ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.