കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി ഫീൽഡ് സർവെയറെ താല്കാലിക നിയമിക്കുന്നതിനുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിടെക്(സിവിൽ),ഡിപ്ലോമ (സിവിൽ),ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ സിവിൽ ),ഐ.ടി.ഐ (സർവ്വയർ ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം പേര്, വയസ്,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.