വിതുര:പുരാതനവും,പ്രസിദ്ധവുമായചായംശ്രീഭദ്രകാളിക്ഷേത്രത്തിലെപ്രതിഷ്ഠാവാർഷികനേർച്ചതൂക്കദേശീയമഹോത്സവം16 മുതൽ24വരെനടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ,വൈസ് പ്രസിഡന്റ് ജി.ഗിരീശൻനായർ,ജോയിന്റ്‌സെക്രട്ടറി പി.ഭുവനേന്ദ്രൻനായർ എന്നിവർ അറിയിച്ചു.പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി,മേൽശാന്തി എസ്.ശംഭപോറ്റി എന്നിവർകാർമ്മികത്വംവഹിക്കും.ഉൽസവദിനങ്ങളിൽ രാവിലെ 5.30 ന് അഭിഷേകം,ഉഷപൂജ,5.45 ന് മഹാഗണപതിഹോമം,7 ന് ഭദ്രകാളിപാട്ട്,10 ന് നാഗരൂട്ട്,10.30 ന് തമ്പുരാൻപടുക്ക,11.30 ന് ഉച്ചപൂജ,12 ന് തിരുനടഅടയ്ക്കൽ,വൈകിട്ട് 4.30 ന് തിരുനടഅടയ്ക്കൽ,5.30 ന് ഭദ്രകാളിപ്പാട്ട്,6.30 ന് അലങ്കാരദീപാരാധന,രാത്രി 7ന് വലിയപടുക്ക.9 ന് കർണകർണ്ണപൂജ,ശ്രീബലി,വിളക്ക്എഴുന്നെള്ളത്ത് എന്നിവഉണ്ടാകും.16 ന് രാവിലെ 7.30 ന് പന്തൽകാൽനാട്ട് കർമ്മം,10 ന് നാഗരൂട്ട്,10.20 ന് തൃക്കൊടിയേറ്റ്,10.45 ന് കാപ്പ്‌കെട്ട്,കുടിയിരുത്ത്,ദേവിപൂജ.ഉച്ചക്ക് 12 ന് അന്നദാനം,വൈകിട്ട് 6.30 ന് അലങ്കാരദീപാരാധന,8.30 ന് വീരനാട്യം.17 ന് രാവിലെ 10.30 ന് തമ്പുരാൻപടുക്ക,ദേവീപൂജ,വൈകിട്ട് 6.30 ന് അലങ്കാരദീപാരാധന,രാത്രി 7 ന് ദേവിതൂക്കം,6 ന് വലിയപടുക്ക,8.30 ന് നാടകം ഇടം,18 ന് രാവിലെ 10 ന് നാഗരൂട്ട്,10.30 ന് തമ്പുരാൻപടുക്ക,തുടർന്ന് ദേവീപൂജ,ഉച്ചക്ക് 12 ന് അന്നദാനം,രാത്രി 7.30 ന് മാലപ്പുറംപാട്ട്,തുടർന്ന് ചായത്തമ്മയ്ക്ക് താലിസമർപ്പണം,മുത്തുക്കുടസമർപ്പണം,9 ന് കഥകളി,കർണ്ണശപഥം,19 ന് പതിവ്പൂജകൾക്കും,വിശേഷാൽപൂജകൾക്കും ശേഷം രാത്രി 7 ന് വീരനാട്യം,8.30 ന് കഥാപ്രസംഗം,20 ന് പതിവ്പൂജകൾക്കും,വിശോഷാൽപൂജകൾക്കും പുറമേരാത്രി 7 ന് വീരനാട്യം,8 ന് നൃത്തസന്ധ്യ,21 ന് രാവിലെ പതിവ്പൂജകൾ,തുടർന്ന് വിശേഷാൽപൂജകൾ,ഉച്ചക്ക് അന്നദാനം,വൈകിട്ട് അലങ്കാരദീപാരാധന,തമ്പുരാൻപൂജ,രാത്രി 8.30 ന് പന്തളംബാലൻ നയിക്കുന്ന ഗാനമേള,22 ന് പതിവ്പൂജകൾക്കും,വിശേഷാൽപൂജകൾക്കുംശേഷംരാത്രി 8 ന് ഗാനമേള.23 ന് രാവിലെ 9.30 ന് സമൂഹപൊങ്കാല,11 ന് പൊങ്കാലനിവേദ്യം,11.30 ന് അന്നദാനം,വൈകിട്ട് 5 ന് വണ്ടിഓട്ടം,5.30ന് ഉരുൾ,6 ന് വലിയഉരുൾ,തുടർന്ന് അലങ്കാരദീപാരാധന,രാത്രി 8 ന് താലപ്പൊലി,8.30 ന് വിവിധകലാപരിപാടികൾ,തുടർന്ന് കരാക്കേഗാനമേള,ഡാൻസ്, സമാപനദിനമായ 24 ന് രാവിലെ പതിവ്പൂജകൾതുടർന്ന് വിശേഷാൽപൂജകൾ,ഉച്ചക്ക് അന്നദാനം,രാത്രി 7 ന് വർണശബളവും,ഭക്തിനിർഭരവുമായ ഓട്ടംഘോഷയാത്ര വിതുരശ്രീമഹാദേവർക്ഷേത്രത്തിൽനിന്നാരംഭിച്ച് വിതുരഹൈസ്‌കൂൾജംഗ്ഷൻ,വിതുരകലുങ്ക്ജംഗ്ഷൻ,കല്ലുവെട്ടാൻകുഴി,കൊപ്പം,മേലേകൊപ്പം,ചായം വഴി ക്ഷേത്രത്തിൽ എത്തും.9.30 ന് നാടൻപാട്ടുകളുടെ ദൃശ്യവിസ്മയം.പാണ്ഡവപ്പട.രാത്രി 12 ന് നടക്കുന്നഗുരുസിയോടെ ഉൽസവം കൊടിയിറങ്ങും.