
തിരുവനന്തപുരം: ടൂറിസം മേഖലയുടെ മാർക്കറ്റിങ്ങിനും അടിസ്ഥാന സൗകര്യത്തിനും ഊന്നൽ നൽകി ബഡ്‌ജറ്റിൽ കൂടുതൽ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം വികസന അസോസിയേഷൻ മന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകി. അസോസിയേഷൻ ഭാരവാഹികളായ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ,ട്രഷറർ സിജി നായർ എന്നിവരാണ് നിവേദനം നൽകിയത്.പിന്തുണ വാഗ്ദാനം ചെയ്ത മന്ത്രി നിർദ്ദേശങ്ങൾ സമഗ്രമായി അവലോകനം ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.